എസ്.എൻ.ഡി.പി. യോഗം കുട്ടനാട് യൂണിയൻ
ഗുരുദേവ ദർശനത്തിന്റെ വെളിച്ചത്തിൽ കുട്ടനാടിന്റെ സാമൂഹിക മുന്നേറ്റത്തിനൊപ്പം
യൂണിയന്റെ ചരിത്രം
എസ്.എൻ.ഡി.പി. യോഗത്തിന്റെ പ്രാദേശിക ഘടകമെന്ന നിലയിൽ, ഗുരുദേവ ദർശനത്തെ കുട്ടനാട്ടിലെ ഗ്രാമങ്ങളിലേക്ക് എത്തിക്കുന്നതിനും വിദ്യാഭ്യാസം, സംഘടന, സാമൂഹിക ക്ഷേമം എന്നിവയിലൂടെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനുമായി കുട്ടനാട് യൂണിയൻ പ്രവർത്തിക്കുന്നു.
ആമുഖം
യൂണിയനുകൾ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് വലിയ ചരിത്രങ്ങളും കഥകളും ഇല്ലെങ്കിലും ഓരോ യൂണിയനും അതിന്റേതായ ചരിത്രങ്ങളുണ്ട് പ്രത്യേകിച്ച് ആദ്യത്തെ യൂണിയൻ എന്ന രീതിയിൽ കുട്ടനാട് യൂണിയന് ഒത്തിരി ചരിത്രങ്ങൾ പറയുവാൻ ഉണ്ട് കാരണം കുട്ടനാട്ടിൽ നടന്ന ഈഴവർ നേരിട്ട പീഡനങ്ങൾ അവഹേളനങ്ങൾ തുടങ്ങിയവയെല്ലാം ഓരോന്നായി താഴെ പ്രതിപാദിക്കുന്നതാണ് എങ്കിലും യൂണിയൻ ആരംഭിച്ചത് ചെറിയ ഒരു ആമുഖം ഇവിടെ നൽകുന്നു
യൂണിയനുകളുടെ ആരംഭം
എസ്എൻഡിപി യോഗം കുട്ടനാട് യൂണിയന്റെയും അതേപോലെ മറ്റു യൂണിയന്റെയും രൂപീകരണം യഥാർത്ഥത്തിൽ ശാഖകളുടെ രൂപീകരണവുമായി ബന്ധപ്പെട്ടിട്ടുള്ള വിഷയത്തിൽ നിന്നുമാണ് യൂണിയനുകൾ ആരംഭിക്കുന്നത് 1903 ആരംഭിച്ച എസ്എൻഡിപി യോഗം എന്ന പ്രസ്ഥാനം ഏകദേശം 24 വർഷക്കാലം മെല്ലപ്പോക്ക് സമീപനമാണ് സ്വീകരിച്ചത് അതിന്റെ അടിസ്ഥാനത്തിൽ ഗുരുദേവൻ .സി വി കുഞ്ഞിരാമൻ .സി കേശവൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരു യോഗം കൂടുകയും പ്രസ്ഥാനം താഴേക്കിടയിലെ വളരേണ്ട ആവശ്യകത മനസ്സിലാക്കുകയും ആയതിൻ പ്രകാരം 1927 ജനുവരി മാസം ഒന്നാം തീയതി ആലപ്പുഴയിൽ വച്ച് ശ്രീ സി വി കുഞ്ഞിരാമന്റെ അധ്യക്ഷതയിൽ എസ്എൻഡിപി യോഗത്തിന്റെ ഒരു വിശേഷാൽ പൊതുയോഗം കൂടുകയും അവിടെവച്ച് തെക്കൻ മേഖല വടക്കൻ മേഖല എന്നിങ്ങനെ രണ്ട് മേഖലകളായി എസ്എൻഡിപി യോഗം വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട തിരിക്കുകയും തെക്കൻ മേഖലയുടെ ചുമതല വൈക്കം സത്യാഗ്രഹത്തിന്റെ സൂത്രധാരകനായിരുന്ന ദേശാഭിമാനി ടി കെ മാധവനെ ഏൽപ്പിക്കുകയും വടക്കൻ മേഖല ഗുരുദേവന്റെ ജീവചരിത്രം എഴുതിയ ശ്രീ മൂർക്കോത്ത് കുമാരനെ ഏൽപ്പിക്കുകയുണ്ടായി ഈ വിശേഷാൽ പൊതുയോഗത്തിൽ എസ്എൻഡിപി യോഗ നേതാക്കളെ കൂടാതെ കുട്ടനാട് യൂണിയനിൽ പെട്ട സി കെ കുഞ്ഞിക്കൃഷ്ണൻ .രാമങ്കരി ഗോപിദാസ്. തുടങ്ങി വിവിധ സാമുദായിക നേതാക്കൾ പങ്കെടുത്തിരുന്നു
തുടർന്ന് കുന്നുമ്മയിൽ ഈഴവർ നേരിട്ട ഒരു വിഷയവുമായി ബന്ധപ്പെട്ടുകൊണ്ടാണ് എസ്എൻഡിപി യോഗത്തിന്റെ വിപുലീകരണവും യൂണിയനുകളുടെ ആരംഭവും ശാഖകളുടെ ആരംഭവും ആരംഭിക്കുന്നത്
ഇത് ചരിത്രമാണെങ്കിലും ചരിത്രം പോലെ എഴുതാതെ കഥപറയും പോലെ പ്രതിപാദിക്കുവാൻ ആയിട്ടാണ് ശ്രമിച്ചിട്ടുള്ളത് ചരിത്രം കഥ പോലെ പറയും തെറ്റുകുറ്റങ്ങൾ ക്ഷമിക്കുക
ഒരു കാര്യം കൂടി ഇവിടെ പ്രതിപാദിക്കുന്നു എസ്എൻഡിപി ശാഖകളുടെ ഒന്ന് തൊട്ട് 25 നമ്പർ വരെ ആദ്യമായി കുട്ടനാട് യൂണിയൻ പെട്ട ആണ് രജിസ്റ്റർ ചെയ്തിട്ടുള്ളതാണെങ്കിലും കുട്ടനാട് യൂണിയൻ 2 ആയി വിഫജിച്ചതിനാൽ ഇവിടെ ഒന്നു മുതൽ ഏഴ് വരെയും 19 20 21 22 23 25 എന്നീ നമ്പറിൽ പെട്ട ശാഖകളിലെ ചരിത്രവും അതിനു ശേഷം വന്ന കുട്ടനാട് യൂണിയനിൽ പെട്ട ആകെ വരുന്ന 35 ശാഖകൾ ചരിത്രമാണ് ഇവിടെ വിവരിക്കുന്നത്
ഇനി കഥയിലേക്ക്
കുന്നുമ്മ സംഭവത്തിന്റെ പശ്ചാത്തലം
നല്ല തടിയുള്ള പുലയന്റെ തല്ല് ഈഴവൻ കൊണ്ടിട്ടുണ്ടോ കൊണ്ടിട്ടുണ്ട് അതായിരുന്നു സത്യം കുന്നുമ്മൽ നടന്ന ആദ്യ കാരണം ജാതീയമായ അവഗണന സവർണ്ണ കർഷകന്മാരിൽ നിന്നും മയമില്ലാതെ ഈഴവർ അനുഭവിച്ചു പോന്നിരുന്നു അതിനു പകരമായി തങ്ങളുടെ കീഴ്ജാതിയിൽപ്പെട്ട പുലയന്മാരെ തീണ്ടാപ്പാല് അകലത്തിൽ നിർത്തി ഒരു വിട്ടുവീഴ്ചയും കാണിക്കാതെ ഈഴവൻ തങ്ങളോട് ശൂദ്രനും ക്രിസ്ത്യാനിയും ചെയ്യുന്ന പോലെ തന്നെ പുലയന്മാരോട് കാണിച്ചു അതിനുള്ള പ്രത്യുപകാരം ആയി ക്രിസ്ത്യാനികളുടെ കീഴിൽ ജോലി എടുക്കുമ്പോൾ അവരോട്തല്ലുകൊള്ളാൻ വിധിക്കപ്പെട്ട വിഭാഗമായ ഈഴവനെ തല്ലുവാൻ വേണ്ടി നിയോഗിക്കപ്പെട്ട ഒരു നല്ലൊരു വിഭാഗമാണ് പുലയ വിഭാഗം അവർ കിട്ടുന്ന എല്ലാ അവസരത്തിലും ഈഴവനെ തല്ലുമായിരുന്നു . എന്തിന്റെ പേരിൽ മുതലാളിയുടെ വാക്കുകൾക്ക് അതീതമായി അങ്ങനെയൊരു കഥയിൽ നിന്നാണ് കൂത്താടി കുഞ്ഞി പെണ്ണിന്റെ കഥ അവതരിക്കുന്നത് യഥാർത്ഥ കഥയാണ് കേട്ടോ യഥാർത്ഥത്തിൽ എസ്എൻഡിപി യോഗത്തിന് സംഘടന ശക്തി വികസനം തുടങ്ങുന്നത് അങ്ങനെയൊരു പോരാട്ടത്തിൽ നിന്നാണ് ചരിത്രത്തിലേക്ക് .
കുന്നുമ്മ സംഭവം
പണ്ടത്തെ കാലഘട്ടത്തിൽ ഇന്നത്തെ പോലെ കൃഷിയിടങ്ങളിൽ നെല്ലിന് വിഷം അടിച്ചുള്ള കൃഷി രീതിയല്ല അവലംബിച്ചിരുന്നത് ചരിത്രസംഭവം നടക്കുന്ന1927 ജനുവരി 5 മഞ്ഞുവീഴ്ച കൂടുതൽ ആവുകയും അതോടൊപ്പം തന്നെ കുട്ടനാടൻ പാടശേഖരങ്ങൾ പുഴുശല്യം പതിവിലേറെ ഉണ്ടാവുകയും അന്ന് പുഴുവിനെ ഓടിക്കാനുള്ള പ്രധാന വിദ്യ സ്ത്രീകളെ ഇറക്കി ചൂലുകൊണ്ട് അടിച്ചു മാറ്റുക എന്നുള്ള ഒരു പ്രക്രിയയായിരുന്നു ഉണ്ടായിരുന്നത് അന്ന് കായലുകളിൽ പ്രമാണികൾ കൂടുതലും ക്രിസ്ത്യൻ വിഭാഗത്തിലുള്ളവരും ശൂദ്രന്മാരും ആയിരുന്നു പുഴുക്കളെ അടിക്കുവാൻ വേണ്ടി കുന്നുമ്മേലുള്ള ഈഴവ സ്ത്രീകൾ ആണ് കൂടുതലും ആ ജോലിക്കായി പോയിക്കൊണ്ടിരുന്നത് അതിന്റെ മേൽനോട്ടക്കാരൻ ആയിക്കോട്ടെ ഒരു പുലയനും ഇക്കരെ കരയിലുള്ള ഒരു ക്രിസ്ത്യൻ മുതലാളികൾക്ക് പണിയേണ്ട തൂപ്പുജോലി സമീപത്തുള്ളവരല്ലേ ആശ്രിതം വരുമല്ലേ എന്ന് വിചാരിച്ചു കൊണ്ട് അക്കരത്തെ ക്രിസ്ത്യാനി മുതലാളികൾക്ക് ജോലി ചെയ്യുവാൻ വേണ്ടി വിടുകയും കാര്യം അറിയാത്ത ഇക്കരെയുള്ള ക്രിസ്ത്യാനി മുതലാളി കോപിഷ്ഠനായും തന്റെ കിങ്കരന്മാരായ പുലയന്മാരോട് വരുന്ന എല്ലാ പണിക്കാരെയും അടിച്ചു വെള്ളത്തിൽ ഇടുവാൻ ആഹ്വാനം ചെയ്യുക തന്റെ യജമാനന്റെ വാക്കുകൾ കേൾകാണാമല്ലോ കൂടാതെ ഈഴവരെ തല്ലുവാൻ കിട്ടുന്ന അവസരം അല്ലേ ഒന്നും നോക്കിയില്ല വന്നപോലെ എല്ലാവരെയും അടിച്ചങ്ങ് വെള്ളത്തിൽ ഇട്ടു . ( ഇതിനു മുൻപ് ഒരു അവസരത്തിൽ പുലയന്റെ തല്ലുകൊണ്ട് ഒരു ഈഴവൻ ചോര തുപ്പി ചത്തു എന്നുള്ള ചരിത്രം അത് അവിടെ ഇരിക്കട്ടെ) ഇനിയല്ലേ ചരിത്രം തുറക്കുന്നത് അവിടെയല്ലേ കൂത്താടി കുഞ്ഞി പെണ്ണിന്റെ കഥ പറയാനായിട്ടുള്ളത് എന്താണ് കഥ
കൂത്താടുശ്ശേരി കുഞ്ഞിപ്പെണ്ണ്
ആ വന്ന കൂട്ടത്തിൽ കുഞ്ഞിപെണ്ണ് ഉണ്ടായിരുന്നു അവർ കുഞ്ഞിപ്പെണ്ണിനെയും തല്ലി വള്ളത്തിൽ നിന്നും വെള്ളത്തിലിട്ടു വെള്ളത്തിൽ വീണ കുഞ്ഞിപ്പെണ്ണ് ആകട്ടെ നല്ലവണ്ണം നീന്ത് അറിയാവുന്ന ഒരു സ്ത്രീയായിരുന്നു അവർ നീന്തി നേരെ ചെന്ന് കേറുന്നത് അക്കരെയുള്ള രാജപുരം കായലിലേക്കാണ് പിന്നീട് കുഞ്ഞി പെണ്ണിനെ കാണുന്നില്ല നാട്ടുകാരെല്ലാം കുഞ്ഞി പെണ്ണിന് വേണ്ടി തപ്പുവാനുള്ള പുറപ്പാടിലായി . എന്നാൽ കുഞ്ഞിപ്പെണ്ണ് ആകട്ടെ അടുത്തുള്ള ഒരു വീട്ടിൽ കയറി ഒളിച്ചിരുന്നു കുഞ്ഞി പെണ്ണിനായി തിരച്ചിലോടു തിരച്ചിൽ എവിടെ കാണുവാൻ
അവിടെയാണ് ചരിത്രം തുടങ്ങുന്നത്
വൈക്കം സത്യാഗ്രഹവും കുന്നുമ്മ സമരവും
ഈ ചരിത്രം നടക്കുമ്പോൾ അങ്ങ് വൈക്കത്ത് സവർണ്ണരായ ഹീന ജന്തുക്കൾ അവർണർക്ക് വഴി നടക്കുവാൻ പോലും അവകാശം ഇല്ലാത്ത രീതിയിൽ വൈക്കത്തിന്റെ വഴിയിലൂടെ നടക്കാൻ പോലും അനുവാദം നൽകാതെ അതിൽ പ്രതിഷേധിച്ചു കൊണ്ട് സ്വദേശാഭിമാനി ടി കെ മാധവൻ ബുദ്ധിയാൽ രൂപം കൊണ്ട വൈക്കം സത്യാഗ്രഹം വിജയിച്ചു നിൽക്കുന്ന കാലം കുന്നുമ്മേലെ വിഷയം അറിഞ്ഞ സമുദായ സ്നേഹിയായ വിരിവിൽ കണ്ണൻ വേലായുധൻ എന്ന് മനുഷ്യസ്നേഹി കുന്നുമ്മയിൽ എത്തുകയും ഇതിന് പകരം വീട്ടണമെന്നുള്ള ആഹ്വാനത്തോടുകൂടി അദ്ദേഹവും ഷാപ്പുകാരൻ മാർത്തണ്ഡനുംകൂടി കൈനകരിയിൽ ഉള്ള ചെറുകായലിൽ സി കെ കുഞ്ഞു കൃഷ്ണനെ കാണുകയും കുഞ്ഞിക്കൃഷ്ണൻ അന്നത്തെ കാലഘട്ടത്തിൽ ടി കെ മാധവനുമായി വളരെ അടുപ്പം സൂക്ഷിച്ചിരുന്ന വ്യക്തിയുമാണ് ഈ വിഷയവുമായി ബന്ധപ്പെട്ടു കൊണ്ട് അന്ന് രാത്രി തന്നെ കണ്ണൻവേലായുധനും കുഞ്ഞികൃഷ്ണനും മാർത്തണ്ഡനുംകൂടി വൈക്കത്തു പോവുകയും മാധവനെ കാണുകയും ചെയ്യുകയുണ്ടായി ഈ വിഷയം അറിഞ്ഞ ടി കെ വളരെ രോഷാകുലനാക്കുകയുംഅങ്ങനെ കുന്നുമ്മ സമരത്തിൽ എത്തുകയാണ് ചെയ്തത്
കാക്കയും വന്നു പനമ്പഴവും വീണു
കാക്കയും വന്നു പനമ്പഴവും വീണു എന്ന ഒരു പഴഞ്ചൊല്ലിനെ അന്വർത്ഥമാക്കിയ ഒരു സാഹചര്യം ഉണ്ടായി ആ കഥ ഇതുമായി ചേർത്ത് വയ്‌ക്കേണ്ട ഒന്നാണ് കാരണം സംഘടനാ സെക്രട്ടറി ടി കെ മാധവനെ 1927 ജനുവരി ഒന്നാം തീയതി ആലപ്പുഴയിൽ വച്ച് കൂടിയ വിശേഷാൽ പൊതുയോഗത്തിൽ സംഘടന സെക്രട്ടറി ആക്കുകയും അങ്ങനെ സംഘടന പ്രവർത്തനത്തിന് പ്രാരംഭ ചിലവിനു പണം കണ്ടെത്താൻ ഇറങ്ങിയ ടി കെ മാധവന്റെ മുന്നിൽ പ്രതീക്ഷിക്കപ്പെട്ട വാതിലുകൾ ഒന്നും തുറന്നില്ല ഈ സാഹചര്യത്തിലാണ് കുന്നുമ്മയിൽ കൂത്താടുശ്ശേരി കുഞ്ഞിപ്പെണ്ണുമായുള്ള വിഷയം ഉണ്ടാകുന്നത് ഈ വിഷയം ഉണ്ടാകുന്നതിനു മുന്നേ തന്നെ സംഘടന ചിലവിനെക്കുറിച്ചു ടി കെ മാധവനും കുഞ്ഞു കൃഷ്ണനും ഇതിനെക്കുറിച്ച് സംസാരിക്കുകയും പണമുണ്ടാക്കാം എന്ന് സി കെ ആത്മവിശ്വാസത്തോടെ കൂടി പറഞ്ഞതായി ചരിത്രത്തിൽ കാണാം ഈ സാഹചര്യത്തിലാണ് കുന്നുമ്മേയിലെ വിഷയവുമായി ബന്ധപ്പെട്ടു കൊണ്ട് ആണ് ശ്രീ കണ്ണൻ വേലായുധനും മാർത്താണ്ഡനും കൂടെ കുഞ്ഞികൃഷ്ണനെ കാണാൻ ചെല്ലുന്നതു
അദ്ദേഹം വരവിന്റെ ഉദ്ദേശം അറിയുകയും ഈ വിഷയത്തിൽ ഏറ്റവും അനുയോജ്യനായ വ്യക്തി പങ്കെടുക്കനാമെന്നു പറയുകയും അങ്ങനെയെങ്കിൽ അത് ടി കെ മാധവനാണുന്നു കുഞ്ഞികൃഷ്ണൻ പറയുകയും അദ്ദേഹം വരികയാണെങ്കിൽ സംഘടന പ്രവർത്തനത്തിനായി 100 രൂപ കൊടുക്കണം എന്ന് കുഞ്ഞുകൃഷ്ണൻ പറയുകയും ചെയ്തു . അത്കണ്ണൻ വേലായുധനും മാർത്താണ്ഡം സമ്മതിച്ചു കാരണം അരുവിപ്പുറം ക്ഷേത്ര പ്രതിഷ്ഠയ്ക്ക് മുന്നേ തന്നെ കുന്നുമ്മ പുളിങ്കുന്ന് കൂട്ടിയിണക്കികൊണ്ടു ഈ പ്രദേശങ്ങളിൽ ഈഴവർ ഒന്നിച്ചു കൂടാൻ തുടങ്ങിയിരുന്നു അവിടെ സന്മാർഗ്ഗപ്രകാശിനി സഭ എന്ന ഒരു സഭ രൂപീകരിക്കുകയും ചെയ്തിരുന്നു ഈ സഭയിൽ ചെറിയ നിക്ഷേപം നടത്തുകയും ചെയ്തിരുന്നു ഈ സഭയിൽ ഇവർ ഈ വിഷയം അവതരിപ്പിക്കുകയു അതിനു ആ സഭ അംഗീകാരം നൽകുകയും അങ്ങനെയാണ് ശാഖാ രൂപീകരണത്തിന് നാന്ദി കുറിച്ചുകൊണ്ടുള്ള ആദ്യത്തെ ഓഹരി തുക ആയ 80 രൂപ ഈ സഭ കുഞ്ഞികൃഷ്ണൻ ഏൽപ്പിക്കുകയും അങ്ങനെ 1927 ജനുവരി എട്ടാം തീയതി കുന്നുമ്മേയിൽ വച്ച് കൂത്താടുശ്ശേരി കുഞ്ഞിപ്പെണ്ണുമായുള്ള വിഷയത്തിൽ കൂടിയ യോഗത്തിൽ ഈ തുക ആയിരങ്ങളെ സാക്ഷി നിർത്തി ടി കെ മാധവന് കൈമാറുകയും ചെയ്തു ഇതാണ് കാക്കയും വന്നു പനമ്പഴം വീണു എന്നു പറയുന്നത്
അനുരഞ്ജനം
തുടർന്ന് നടന്ന അനുരഞ്ജനത്തിന്റെ ഭാഗവുമായി ചാലയിൽ പണിക്കരും ടി കെ മാധവന്റെയും ആയിട്ടുള്ള സൗഹൃദത്തിന്റെ അടിസ്ഥാനത്തിൽ മേൽപ്പറഞ്ഞ ക്രിസ്ത്യൻ മുതലാളിയെ ചാലയിൽ വിളിച്ചു വരുത്തുകയും ടി കെ മാധവനെ കണ്ട് ക്രിസ്ത്യൻ പ്രമാണി അദ്ദേഹത്തിന്റെ കാലിൽ വീണ് സാഷ്ടാംഗം പ്രണമിക്കുകയും അദ്ദേഹത്തോടും അവിടെനിന്ന് യോഗ അംഗങ്ങളോടും വളരെയധികം താഴ്ന്ന ക്ഷമ ചോദിക്കുകയും തുടർന്ന് ഇനി മേലാൽ ഈഴവർക്ക് നേരെ ഒരു പ്രകോപനവും ഉപദ്രവവും ഉണ്ടാകില്ലെന്നും ശാഖാ യോഗം വികസനത്തിന് അദ്ദേഹത്താൽ കഴിയാവുന്ന വിധം സഹായം ചെയ്യാം എന്ന് സമ്മതിച്ചു പോന്നിട്ടുണ്ടെന്നു ചരിത്രം പറയുന്നു
ശാഖകളുടെ രൂപീകരണം
മേൽപ്പറഞ്ഞ കുന്നുമ്മയിലെ വിഷയവുമായി ബന്ധപ്പെട്ട് ടി കെ മാധവന് ശാഖകൾ രൂപീകരിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം കുട്ടനാടൻ പ്രദേശമാണ് എന്ന് മനസ്സിലാക്കിയ ടി കെ മാധവൻ ഭൂപ്രകൃതി അനുസരിച്ച് നീലംപേരൂർ ചെറുകര നാരകത്തറ കുന്നുമ്മ പുളിങ്കുന്ന് വെളിയനാട് എടത്വ വീയപുരം അമ്പലപ്പുഴ നെടുമുടി പള്ളാത്തുരുത്തി തുടങ്ങിയ വിവിധ ദേശങ്ങൾ അദ്ദേഹം സന്ദർശിക്കുകയും അതിന്റെ അടിസ്ഥാനത്തിലാണ് എസ്എൻഡിപി യോഗത്തിന് ഒന്നു മുതൽ 25 ശാഖകൾ കുട്ടനാട്ടിൽ രൂപീകരിച്ചിരിക്കുന്നത്
ആദ്യത്തെ യൂണിയൻ — കുട്ടനാട്
ശാഖകൾക്ക് രൂപം നൽകിയ ടി കെ മാധവന് ശാഖകൾ പോലെയുള്ള മുത്തുകൾ മാത്രം പോരാ എന്ന് മനസ്സിലാക്കുകയും അവയെ കോർത്തിണക്കുവാൻ ഒരു നല്ല നൂൽ വേണമെന്ന് ആ കർമ്മ ധീരൻ മനസ്സിലാക്കുകയും അങ്ങനെ യൂണിയന്റെ രൂപവും ഭാവവും ടി കെയുടെ തലച്ചോറിൽ തന്നെ രൂപം കൊള്ളുകയും അതിനായി ആദ്യം നടപ്പിലാക്കുക പിന്നീട് അംഗീകാരം വാങ്ങുക എന്ന തന്റെ തനത് ശൈലിയിൽ തന്നെ യൂണിയന് രൂപം നൽകുകയും പ്രതിഷ്ഠ കഴിഞ്ഞ് മുഹൂർത്തം നോക്കണോ എന്നു പറഞ്ഞ ശ്രീനാരായണ ഗുരുവിന്റെ വത്സല ശിഷ്യൻ അല്ലേ പിന്നെങ്ങനെ അത്തരത്തിൽ മനക്കരുത്ത് ഉണ്ടാകാതിരിക്കും അങ്ങനെ യോഗത്തിന്റെ ആദ്യത്തെ യൂണിയനായി കുട്ടനാട് യൂണിയനും 1928 ജനുവരി 14ന് കോട്ടയം നാഗമ്പടം ക്ഷേത്രമുറ്റത്ത് വച്ച് ഒന്നു നീലംപേരൂർ മുതൽ 108 പൂഞ്ഞാർ ശാഖ വരെയും കുട്ടനാട് യൂണിയനെ കൂടാതെ കോട്ടയം. ചങ്ങനാശ്ശേരി. തിരുവല്ല .എരുമേലി. ഹൈറേഞ്ച് .ചെങ്ങന്നൂർ. റാന്നി. പത്തനംതിട്ട. കടുത്തുരുത്തി .മീനച്ചിൽ എന്നീ യൂണിയനുകളെയും നാഗമ്പടം ക്ഷേത്രത്തിൽ വച്ച് നടന്ന ചടങ്ങിൽ രജിസ്റ്റർ ചെയ്തതായി ചരിത്രത്തിൽ കാണുന്നു
ലക്ഷ്യങ്ങളും കാഴ്ചപ്പാടും
{{ g.title }}
{{ g.desc }}
ഭാരവാഹികൾ
ഇപ്പോഴത്തെ ഭാരവാഹികളുടെ പേരുവിവരങ്ങൾ സ്ഥിരീകരണത്തിനുശേഷം ചേർക്കാവുന്നതാണ്.
മുൻകാല സാരഥികൾ
ഓരോ പേരിലും അമർത്തി അവരുടെ വിവരങ്ങൾ വായിക്കാം.
യൂണിയൻ ഒറ്റനോട്ടത്തിൽ
{{ s.label }}
* കണക്കുകൾ സൂചകമാണ്; സ്ഥിരീകരിച്ച വിവരങ്ങൾ ചേർക്കാവുന്നതാണ്.
ശാഖാ ശൃംഖല
കുട്ടനാട്ടിലുടനീളം വ്യാപിച്ചുകിടക്കുന്ന ശാഖകളിലൂടെയാണ് യൂണിയന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തുന്നത്.
ശാഖാ ഡയറക്ടറി കാണുക →